Parish History​

പിന്നിട്ട നാളുകൾ

മരൂപച്ച തേടിയുള്ള പ്രയാണത്തിൽ, മാർത്തോ മക്കാർ ചെന്നു ചേർന്ന ഇടങ്ങളിൽ ചെറിയ പ്രാർത്ഥനക്കൂട്ടങ്ങൾക്ക് രൂപം നൽകി. ആലുവ യിലും പ്രാന്തപ്രദേശങ്ങളിലും ഇരുപതാം നൂറ്റാ ണ്ടിന്റെ ആരംഭത്തിൽ അപ്രകാരം ഉടലെടുത്ത കുട്ട ങ്ങൾ ആംഗ്ലിക്കൻ സഭയോടു സഹകരിച്ച് ആരാധന യിൽ പങ്കെടുത്തുപോന്നു.

യൂണിയൻ ക്രിസ്ത്യൻ കോളേജിൽ ഉണ്ടായി രുന്ന മാർത്തോമ്മക്കാരായ അദ്ധ്യാപകരും വി ദ്യാർത്ഥികളും ചേർന്ന് ഒരു പ്രാർത്ഥനാകൂട്ടം രൂപീ കരിച്ചു. അവരുടെ ചിരകാല അഭിലാഷമായിരുന്നു ഒരു ആരാധനാലയം ഉണ്ടാക്കുക എന്നത്. ഈ ആവ ശ്യത്തിലേക്ക് ഡോ.എഡ്ഡി എന്ന മിഷനറി 1000/ രൂപ സംഭാവന നൽകി. ഈ തുക ഉപയോഗിച്ച് 1921-ൽ കൺസർവേറ്റർ എം.പി.ജേക്കബ്ബിൽ നിന്നും ഒരു സ്ഥലം വിലയ്ക്ക് വാങ്ങി. തളരാത്ത വിശ്വാ സവും സ്ഥിരോത്സാഹവും ഉണ്ടായിരുന്ന അവർ 1937-ൽ, പണത്തിന്റെ അപര്യാപ്തത വകവയ്ക്കാ തെ, ഒരു പ്രാർത്ഥനാലയത്തിനു തറക്കല്ലിട്ടു. 1945 സെപ്റ്റംബറിൽ മാത്യൂസ് മാർ അത്താനാസിയോസ് തിരുമേനി യുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം പ്രൊഫ. സി.പി. മാത്യു പ്രസിഡന്റായും, പി.എ. മാത്യു ഖജാൻജിയായും, കെ.കെ.മാത്യു സെക്രട്ടറി യായും തുടർനടപടികൾക്കായി ഒരു കമ്മിറ്റിക്ക് രൂപം നൽകി. ആ വർഷം തന്നെ, അവരുടെ അഭ്യർത്ഥന മാനിച്ച് ആംഗ്ലിക്കൻ സഭ, മൂന്നാം ഞായ റാഴ്ചകളിൽ, അവരുടെ പള്ളിയിൽ ആരാധന നട ത്തുന്നതിന് അനുവാദം നൽകി. ആംഗ്ലിക്കൻ സഭ യോട് ഇക്കാര്യത്തിൽ നാം കടപ്പെട്ടിരിക്കുന്നു.

സ്ഥിരോത്സാഹം, ദൈവാശയം, സമർപ്പണം എന്നിവയാൽ പ്രചോദിതരായ ചെറിയ കൂട്ടം 1945 -ൽ ചാപ്പലിന്റെ നിർമ്മാണം ആരംഭിച്ചു. 1946-ൽ ചാപ്പലിന്റെ പണി റവ.ഡോ.നൈനാൻ കല്ലുംപുറ ത്തിലിന്റെ നേതൃത്വത്തിൽ പൂർത്തീകരിച്ചു. എന്നാൽ തിരുവിതാംകൂർ ദിവാനായിരുന്ന സർ സി. പി.രാമസ്വാമി അയ്യർ അനുവാദം നൽകാതിരുന്ന തിനാൽ, ചാപ്പലിന്റെ പുറത്ത് കുരിശു വയ്ക്കുന്നതി നോ, അതിന്റെ കൂദാശ നടത്തുന്നതിനോ സാധിച്ചി ല്ല. അതിനാൽ അത് “ബിഷപ്പ്സ് ഹൗസ്’ എന്ന നില യിൽ നിലനിർത്തി. 1947 നവംബർ 2-ന് നി.ദി…. ശ്രീ. ഡോ.യൂഹാനോൻ മാർത്തോമ്മാ മെത്രാപ്പോ ലീത്ത അവിടെ ആദ്യമായി കുർബ്ബാന അനുഷ്ഠിച്ചു.

ദിവ്യശ്രീമാൻമാരായ ഡോ.നൈനാൻ കല്ലുംപു റം, പി.സി.ചെറിയാൻ, എ.സി.മാത്യു, കെ.സി. പൈലി ലി, വി.എം.മാത്തൻ, എ.എ.പൈലി, കെ.എ. നൈനാൻ, കെ.വി.വർക്കി എന്നിവർ മാസത്തിൽ ഒരു വിശുദ്ധ കുർബ്ബാന അനുഷ്ഠിച്ചുവന്നു. മറ്റു ഞായറാ ഴ്ചകളിൽ സാധാരണ ശുശ്രൂഷയും നടത്തപ്പെട്ടു.

വിശ്വാസികളുടെ എണ്ണം വർദ്ധിച്ചുവന്നതോടെ ഒരു വികാരിയുടെ സേവനം അത്യന്താപേക്ഷിത മായി അനുഭവപ്പെട്ടു. 1950-ൽ ആദ്യവികാരിയായി റവ.എം.ജെ.ജോൺ നിയമിതനായി. അച്ചന്റെ സമർപ്പണത്തോടെയുള്ള ശുശ്രൂഷ ജനങ്ങളുടെ ആത്മികവർദ്ധനവിനും ഇടവകയുടെ വളർച്ചയ്ക്കും ഹേതുവായി. 30 കുട്ടികളോടുകൂടെ ഒരു സ സ്കൂൾ അച്ചന്റെ കാലത്ത് ആരംഭിച്ചു. ആവശ്യമായ അദ്ധ്യാപകരെയും നിയമിച്ചു. ഇടവകയ്ക്ക് ഒരു ശ്മശാനം ആവശ്യമാണെന്ന ബോദ്ധ്യമുണ്ടായി. യു. സി.കോളേജ് പ്രയർ ഗ്രൂപ്പ് നൽകിയ 300/- രൂപ ഉപ യോഗിച്ച് എരുമത്തലയിൽ ഒരു ശ്മശാനത്തിനാ യുള്ള സ്ഥലം വാങ്ങി. അച്ചന്റെ നേതൃത്വം ശക്ത മായ ആത്മിക അടിത്തറ പാകി.

ദിവ്യശ്രീമാൻമാരായ പി.സി.ജോസഫ്, സി.ജി. തോമസ്, എ.പി.ജേക്കബ്, ടി.ജെ.അബ്രഹാം തുട ങ്ങിയവരുടെ കാലത്ത് ഇടവക വളർന്നുകൊണ്ടേയി രുന്നു. ആലുവ ഇടവകയുടെ അംഗങ്ങൾ, ഏലൂർ, ഉദ്യോഗമണ്ഡൽ, യു.സി.കോളേജ്, കളമശ്ശേരി തുട ങ്ങിയ സ്ഥലങ്ങളിൽ താമസമുറപ്പിച്ചു. അവിടെ യെല്ലാം ആരാധനാലയങ്ങൾ ആരംഭിച്ചു.

ചാപ്പലിന്റെ സ്ഥലപരിമിതി മൂലം പുതിയ ഒരു ദേവാലയം ആവശ്യമായി വന്നു. 1961 ഏപ്രിലിൽ അഭിവന്ദ്യ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനി യുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം, 40,000/ രൂപ ചിലവിൽ പുതിയ ദേവാലയം നിർമ്മിക്കുന്ന തിനു തീരുമാനിച്ചു. ആ വർഷം അഭിവന്ദ്യ മാത്യൂസ് മാർ അത്താനാസിയോസ് തിരുമേനിയുടെ സഹകര ണത്തോടെ, അഭിവന്ദ്യ യൂഹാനോൻ മാർത്തോമ്മ മെത്രാപ്പോലീത്ത പുതിയ ദേവാലയത്തിനു തറക്ക ല്ലിട്ടു. എന്നാൽ സാമ്പത്തികമായ പരിമിതികൾ മൂലം നിർമ്മാണ പ്രവർത്തനങ്ങൾ വളരെ മന്ദഗതി യിലായി. അതിന്റെ അടിസ്ഥാനത്തിൽ 1966 ഒക്ടോ ബറിൽ, അഭിവന്ദ്യ മാത്യൂസ് മാർ അത്താനാസി യോസ് തിരുമേനിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഓരോ അംഗവും, ഒരു മാസത്തെ ശമ്പളം സംഭാവനയായി നൽകണമെന്നു തീരുമാനി ച്ചു. സുവനീർ പ്രകാശനത്തിലൂടെ 7,000/- രൂപ നേടി. ദിവ്യശ്രീ പി.സി.തോമസ് കശീശായുടെ നേതൃത്വത്തിൽ പണി പൂർത്തീകരിച്ചു. 1968 ഡിസം ബർ 12-ന്, കോട്ടയം-കൊച്ചി ഭദ്രാസനാധിപൻ തോമസ് മാർ അത്താനാസിയോസ് തിരുമേനിയുടെ സാന്നിധ്യത്തിൽ, അഭിവന്ദ്യ ഡോ.യൂഹാനോൻ മാർത്തോമ്മാ മെത്രാപ്പോലീത്ത, പള്ളിയുടെ കൂദാശ നിർവ്വഹിച്ചു.

1967-നുശേഷമുള്ള കാലഘട്ടത്തിൽ ദിവ്യശ്രീ മാൻമാരായ ജോർജ്ജ് മാത്യു, ടി.എ.ജോൺ, കെ. സി.ജോർജ്ജ്, ഡി. അലക്സാണ്ടർ, സക്കറിയ വർഗ്ഗീസ് എന്നിവരുടെ നേതൃത്വം ഇടവകയുടെ സർവ്വതോന്മുഖമായ വളർച്ചയ്ക്ക് മുതൽകൂട്ടായി. എരുമത്തലയിൽ വാങ്ങിയ ശ്മശാനത്തിന് അനു മതി കിട്ടാഞ്ഞതിനാൽ ഉപയോഗിക്കുവാൻ സാധി ച്ചില്ല. തുടർന്ന് ജോർജ്ജ് മാത്യു അച്ചന്റെ കാലഘട്ട ത്തിൽ 1973-ൽ ചൂണ്ടിക്കു സമീപം ശ്മശാനത്തി നായി ഭൂമി വാങ്ങി. പിന്നീട് 1975-ൽ അവിടെ ഒരു ചാപ്പലും നിർമ്മിച്ചു. 1978-ൽ അങ്കമാലിയിൽ ഒരു പള്ളി പണിതു. ഇതിന്റെ ആവശ്യത്തിലേക്ക് നമ്മുടെ പഴയ പള്ളിയുടെ സാമഗ്രികൾ നൽകി.

തുടർന്ന് ഇടവകയിൽ പോഷകസംഘടനകൾ രൂപംകൊണ്ടു. 1973-ൽ ഗായകസംഘം രൂപീകരിച്ചു. കുട്ടികളുടെ ആത്മിക വളർച്ചയ്ക്കായി സൺഡേ സ്കൂൾ പ്രവർത്തനം ശക്തിപ്പെട്ടു. യുവജനസഖ്യ ത്തിന്റെ പ്രവർത്തനത്തിലൂടെ യാചകരുടെ പുനരധി വാസത്തിനു തുടക്കമിട്ടു. പറവൂർ കവലയിലുള്ള ചേരിയിലെ നൂറോളം പാവപ്പെട്ടവരുടെ ഇടയിൽ യുവജനസഖ്യം (1974-1984) പ്രവർത്തിച്ചു. ചുണങ്ങളും വേലിക്കു സമീപം ലക്ഷം വീട് പദ്ധതിക്കായി വേർതിരിച്ചിരുന്ന സ്ഥലത്തേക്ക് അവരെ പുനരധിവസിപ്പിക്കുവാൻ ഗവൺമെന്റിൽ നിന്ന് അനുവാദം ലഭിക്കുകയും അത് സാദ്ധ്യമായി തീരുകയും ചെയ്തു. യുവാക്കൾ ആശുപത്രികൾ, വൃദ്ധസദനങ്ങൾ എന്നിവ സന്ദർശിച്ച് വൈദ്യസഹാ യം. നിർദ്ധനരായ കുഞ്ഞുങ്ങൾക്ക് വിദ്യാഭ്യാസ സഹായം എന്നിവ നൽകി. സമൂഹത്തിലെ ദുർബലരെ കരുതുന്ന തിലുണ്ടായ അക്കാലത്തെ പ്രവർത്തനം ശ്ലാഘനീയമത്രേ. വിദ്യാഭ്യാസ സഹാ യത്തിന് ആക്കം കൂട്ടുന്നതിനായി വിദ്യാരംഭ സ്തോത്ര ശുശ്രൂഷയിലൂടെ ലഭിക്കുന്ന പണവും വിനിയോഗിച്ചു. മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാ നാർഹരായി. ഗായക സംഘം ഓൾ ഇന്ത്യ റേഡിയോയുടെ പരിപാടികളിൽ പങ്കെടുത്തു.

ഇടവകയുടെ ആത്മികശക്തിയായ ഇടവകമിഷൻ വടാട്ടുപാറയിൽ ഒരു ആരാധനാകേന്ദ്രം സ്ഥാപിക്കുന്നതിൽ മുൻകൈയെടുത്തു. ഇവിടെ

പ്രവർത്തിക്കുന്ന സുവിശേഷകന്റെ പ്രതിമാസശമ്പളം ഇടവകയായി നൽകി. ഇക്കാര്യങ്ങളിൽ അന്നു വികാരിയായിരുന്ന കെ.സി. ജോർജ്ജ് അച്ചന്റെ നേതൃത്വം പ്രത്യേകം സ്മരിക്കേണ്ടതാണ് വനിതാശാക്തീകരണത്തിന്റെ ഫലമായി സേവി കാസംഘം പ്രവർത്തനം തുടങ്ങി

വേദപഠനം , കൂട്ടായ്മ യോഗങ്ങൾ ഇവയ്ക്കു പുറമെ വയോജനങ്ങളെ സന്ദർശിക്കുന്നതിനും, ആശുപത്രികൾ കേന്ദ്രമാക്കി സഹായഹസ്തം നീട്ടുന്നതിനും അവർ മുൻകൈ യെടുത്തു. പെരുമ്പാവൂർ ബാലികാമന്ദിരം, ഗിരി ദീപ്തി എന്നിവിടങ്ങളിലും അന്നു മുതൽ ഇടവക സഹായം നൽകിവരുന്നു.

വിവാഹ വാർഷിക ാത്രത്തിലൂടെ ലഭി ക്കുന്ന പണം, വിവാഹസഹായത്തിനായി നീക്കിവ 500 ആളുകളെ ഉൾക്കൊള്ളാവുന്ന രീതിയിൽ ഡി. അലക്സാണ്ടർ അച്ചന്റെ നേതൃത്വത്തിൽ 270 സ്ക്വയർ മീറ്റർ വിസ്തൃതിയുള്ള ഒരു ഹാൾ നിർമ്മി ച്ചു. ഇതിന്റെ ശിലാസ്ഥാപനം 14.09.1978-ൽ ഈശോ മാർ തിമോത്തയോസ് എപ്പിസ്കോപ്പ് നിർവ്വഹിച്ചു. 11.12.1983-ൽ ഭദ്രാസന എപ്പിസ്കോപ്പ് തോമസ് മാർ അത്താനാസിയോസ് സഫർഗൻ മെത്രാപ്പോലീത്ത, പ്രതിഷ്ഠാ ശുശ്രൂഷ നിർവ്വഹിച്ചു. ഹാൾ നിർമ്മാണ ത്തോടെ ഏറ്റവവും താഴെ ഉണ്ടായിരുന്ന പാഴ്സ നേജ്, ഫലത്തിൽ ഉപയോഗിക്കാൻ ബുദ്ധിമുട്ടായി. വെളിച്ചവും വായുവും വേണ്ടവവിധത്തിൽ ലഭിക്കു ന്നതിന് തടസ്സം നേരിട്ടു. ഇതിനെതുടർന്ന് ഇടവക പൊതുയോഗം, പുതിയ പാഴ്സനേജ് നിർമ്മിക്കുന്ന തിന് തീരുമാനിച്ചു. വികാരിയായിരുന്ന പി.മാത്യു അച്ചന്റെ കാലത്ത് പണിത പാഴ്സനേജിന്റെ കൂദാശ 02.09.1990-ൽ അഭിവന്ദ്യരായ ഡോ.സക്കറിയാസ് മാർ തിയോഫിലസ് എപ്പിസ്കോപ്പയും, ഗീവർഗ്ഗീസ് മാർ അത്താനാസിയോസ് എപ്പിസ്കോപ്പയും ചേർന്ന് നിർവ്വഹിച്ചു.

ആലുവ പുഴയുടെ മനോഹാരിത നുകരുവാൻ സഹായകമായ നിലയിൽ ഒരു ഗസ്റ്റ് റൂം പണിയുന്ന തിന്, ഭദ്രാസനാധിപനായിരുന്ന ഗീവർഗ്ഗീസ് മാർ അത്താനാസിയോസ് തിരുമേനിയുടെ താത്പര്യം കണക്കിലെടുത്ത് പാഴ്സനേജിന്റെ പുറകിലായി രണ്ടു മുറികൾ പണിയുന്നതിന് തീരുമാനിച്ചു. വികാ രിയായിരുന്ന ബഹുമാനപ്പെട്ട മാത്യൂസ് ചാണ്ടി അച്ചന്റെ കാലത്ത്, 1995-08 ഈ സ്വപ്നം സാക്ഷാൽകരിക്കപ്പെട്ടു. അഭിവന്ദ്യ ഗീവർഗ്ഗീസ് മാർ അത്താനാസിയോസ് തിരുമേനി ഗസ്റ്റ് റൂമിന്റെ പ്രതി ശുശ്രൂഷ നിർവ്വഹിച്ചു. സമൂഹത്തിൽ പിന്നോക്കം നിൽക്കുന്നവരുടെ ഉന്നമനത്തിനായി തബീഥാ ടെയ്ലറിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാട നവും തിരുമേനി നിർവ്വഹിച്ചു. പരേതനായ തോമസ് ഫിലിപ്പ് തയ്യൽ സ്കൂളിന് ആവശ്യമായ തയ്യൽ സഹായവും നൽകി.

ഇടവകയിൽ അംഗസംഖ്യ കുടിക്കൊണ്ടിരുന്നു. സ്ഥലപരിമിതി ബോദ്ധ്യപ്പെട്ടതിനെ തുടർന്ന്, ബാൽക്കണിയോടുകൂടി പുതിയ ദേവാലയം നിർമ്മി ക്കുന്നതിനു തീരുമാനിച്ചു. 14.01.1998 ഭദ്രാസന എപ്പി സ്കോപ്പ, റൈറ്റ് റവ. ഗീവർഗ്ഗീസ് മാർ അത്താനാസി യോസ് പുതിയ പള്ളിക്ക് തറക്കല്ലിട്ടു. 20.03.1999-ൽ മോസ്റ്റ് റവ. ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം പള്ളിയുടെ പ്രതിഷ്ഠാശുശ്രൂഷ നിർവ്വഹിച്ചു. പള്ളി പണിയുന്നതിന് റവ. മാത്യു വർഗ്ഗീസിന്റെ ധീരമായ നേതൃത്വം പ്രശംസനീയമത്രേ. തുടർന്ന് വികാരിയാ യിരുന്ന റവ. ജോസഫ് അക്കുഴിയുടെ കാലത്ത് പണിയുടെ കടം വീട്ടുന്നതിനും സാധിച്ചു.

തുടർന്ന് വികാരിമാരായി സേവനമനുഷ്ഠിച്ച ദിവ്യശ്രീമാൻമാരായ ജെയിംസ് തോമസ്, ജോർജ്ജ് അബ്രാഹം, ജോൺസൺ വർഗ്ഗീസ്, സുശീൽ സി. വർഗ്ഗീസ് എന്നിവരിലൂടെ ഇടവക പ്രവർത്തനങ്ങൾ ശക്തവും സജീവവുമായി.

2005-ൽ വാഴക്കുളത്ത് ഒരു ചാപ്പലിന്റെ ആവശ്യ കത ബോദ്ധ്യപ്പെട്ടു. വാഴക്കുളം പ്രാർത്ഥനാകൂട്ടത്തി ന്റെ നേതൃത്വത്തിൽ ഒരു ചാപ്പൽ പണിതു. പിൽകാലത്ത് അത് എബനേസർ മാർത്തോമ്മ ഇടവകയായി രൂപംകൊണ്ടു. റവ.ജോർജ്ജ് അബ ഹാം അച്ചന്റെ കാലത്ത് റൈറ്റ് റവ. ഡോ.ഐസക് മാർ ഫിലക്സിനോസ് അതിന്റെ പ്രതിഷ്ഠാകർമ്മം 01.10.2008ൽ നിർവ്വഹിച്ചു.

റവ. ജോൺസൺ വർഗ്ഗീസ് അച്ചന്റെ നേതൃത്വ ത്തിൽ, സെമിത്തേരിയുടെ നവീകരണം സാധ്യമാ യി. പഴയ ചാപ്പൽ പൊളിച്ചുമാറ്റി. പുതിയ ഒരു ചാപ്പൽ നിർമ്മിച്ചു. അതിന്റെ പ്രതിഷ്ഠാ കർമ്മം ഭദ്രാസനാധിപൻ അഭിവന്ദ്യ തിരുമേനി മാത്യൂസ് മാർ മാർക്കാറിയോസ് എപ്പിസ്കോപ്പ് 31.03.2013ൽ നിർവ്വഹിച്ചു.

ഇടവകയിൽ നിന്നും ദിവ്യശ്രീമാൻമാരായ എം. ജെ. തോമസ്കുട്ടി, മുളങ്കാട്ടിൽ, കുന്നത്തേരി, (ചൂർണ്ണിക്കര പ്രയർ ഗ്രൂപ്പ്), ഡേവിഡ് ടൈറ്റസ് വർഗ്ഗീസ്, പേരകത്ത്, സൗത്ത് വാഴക്കുളം (അശോ കപുരം പ്രയർ ഗ്രൂപ്പ്) എന്നിവർ സഭയുടെ പട്ടത്വശു ശ്രൂഷയിൽ പങ്കാളികളായതിൽ ദൈവത്തെ സ്തുതി ക്കയും അഭിമാനം കൊള്ളുകയും ചെയ്യുന്നു.

റവ.ഷാജി തോമസ് വികാരിയായി മെയ് 2017 മുതൽ സേവനം അനുഷ്ഠിക്കുന്നു. ഇക്കാലയളവിൽ ഇടവക സപ്തതി സമുചിതമായി ആഘോഷി ച്ചു. മാരകരോഗങ്ങളാൽ ഭാരപ്പെടുന്ന കുഞ്ഞു ങ്ങൾക്കും യൗവനക്കാർക്കും, പഠനത്തിൽ സമർത്ഥ രായ സുവിശേഷകരുടെ മക്കൾക്കും, സാമ്പത്തിക സഹായം ആ വശ്യ മുള്ള ദ വ വിദ്യാർത്ഥികൾക്കും, വിശ്രമജീവിതം നയിക്കുന്ന വൈദികർക്കും, നിർദ്ധനരായ പെൺകുട്ടികളുടെ വിവാഹത്തിനും സപ്തതി നിധിയിലൂടെ സഹായം നല്കുന്നതിനും, ഇല്ലിത്തോട് മാർത്തോമ്മ ദേവാലയത്തിന്റെ നിർമ്മാണത്തിന് മൂന്ന് ലക്ഷം രൂപ നല്കുന്നതിനും സാധിച്ചു. അച്ചന്റെ നേതൃത്വം ഇടവകയുടെ എല്ലാവിധമായ അഭിവൃദ്ധിക്കും അനു ഗ്രഹത്തിനും ഉതകട്ടെയെന്ന് പ്രാർത്ഥിക്കുന്നു. ആശംസിക്കുന്നു.

തിരിഞ്ഞുനോക്കുമ്പോൾ കടന്നുപോയ

70 -ൽപരം വർഷങ്ങൾ അനുഭവിച്ച ദൈവകൃപ അളവ റ്റത്. ചെറിയ തുടക്കത്തിലൂടെ ഇടവകയെ നയിച്ച പൂർവ്വികരെ നന്ദിയോടെ സ്മരിക്കുന്നു. ദൈവം വിശ്വസ്തൻ. ദൈവസന്നിധിയിൽ നമുക്ക് നമശിരസ്കരാകാം.

സങ്കീർത്തനക്കാരനോടു ചേർന്ന് നമുക്കും പാടാം. “എൻ മനമെ യഹോവയെ വാഴ്ത്തുക. എന്റെ സർവ്വാന്തരംഗവുമേ അവന്റെ വിശുദ്ധ നാമത്തെ വാഴ്ത്തുക” (സങ്കീ. 103:1).

ഇപ്പോഴത്തെ ഇടവക വികാരിയായി നേതൃത്വം വഹിക്കുന്ന റവ. ഷാജി തോമസ്സിനോടു ചേർന്ന് ദൈവകൃപയിൽ ശരണപ്പെട്ടു ദൈവം നമ്മെ ഭരമേൽപ്പിച്ച ദൗത്യം ഈ ലോകത്തിൽ നമുക്ക് നിറവേറ്റാം.

നോട്ട് മേൽ ഉദ്ധരിച്ചത്. നിലവിലുള്ള പള്ളി രേഖകളിൽ നിന്നും, പാരിഷ് സീനിയർ അംഗങ്ങളിൽ നിന്നും സമാഹരിച്ചതാണ്. പ്രത്യേകമായി നമ്മുടെ സീനിയർ മെമ്പർ ശ്രീ. കെ. കെ. തോമസ്സിന്റെ സ്മരണയിൽ നിന്നും ലഭിച്ച വിലപ്പെട്ട വിവരങ്ങൾ അമൂല്യമത, നന്ദി. മലയാള പരിഭാഷ നിർവ്വഹിച്ച ശ്രീ. രാജു വർഗ്ഗീസ് ഐരാണത്തറക്ക് പ്രത്യേക നന്ദി അറിയിക്കുന്നു.

ഫെബി ജോൺ അബ്രഹാം

The Past

In pursuit of various vocations, Marthomites migrated to different places far and wide. The small groups which gathered for prayer and fellowship in various cities and towns paved the way to form the nucleus of Marthoma Congregations. As in other cities the Marthomites in and around Alwaye gathered together for fellowships and also worshiped along with the Anglican congregation.

The Marthomite teachers and students of the Union Christian College joined hands with the Alwaye team and together they conceived the idea of forming a new congregation, The Marthomites in Alwaye who longed to have a place of worship of their own received a donation of Rs.1000/-from the 1 missionary Dr. Eddy. This amount helped the team to purchase the present plot in 1921 from the conservator Shri. M.P. Jacob. The unrelented efforts put by the Marthomite teachers and students enabled to raise a fund and the foundation stone to be laid in 1937. Though the fund was not sufficient for further stepping up the construction. activities this certainly was a mile stone in the history of the Alwaye Marthoma Church. In September 1945, Rt. Rev. Mathews Mar Athanasius chaired a meeting and oversaw the formation of a prayer group. The group nominated Late Shri. C.P Mathew as president, Late Shri. P. A. Mathew as treasurer and Late Shri K.K.Mathew as secretary, In 1945 the Anglican Church allowed the Marthomite group to worship in their church on all third Sundays of the month. Thanks to the Anglican Church for their understanding and kindness shown to Marthoma Sabha.

As a part of strong vision and mission, reinforced by the dedication and commitment of the team the construction work of the chapel was started in 1945. With untiring efforts, co-operation and abiding faith in God the work was completed in November 1946 under the leadership of Rev. Dr. Ninan Kallumpuram. But then it was a time where Christians were groaning under the tyranny unleashed by the Divan of Travancore, Sir

C.P.Ramaswamy lyer, permission never came by for the official consecration of the chapel and the exterior of the building was not allowed to depict a cross. Therefore the chapel was named as Bishop’s House and the Most Rev Dr. Juhanon Marthoma Metropolitan celebrated the first Holy Qurbana on 2 November 1947.

The services of Reverends Dr. Ninan. Kallumpuram, PC Cheriyan, A.C.Mathew, K.C. Paylee, V.M.Mathen, A.A.Paylee, K.A. Ninan and K V. Varkey were made available for celebrating Holy Qurbana once in a month. On other Sundays ordinary service was conducted.

The need of a full time Vicar was keenly felt and Rev. M.J.John was appointed as the first vicar of the church in the year 1950. His dedicated services for the church has to be marked and specially remembered. Achen’s activities enhanced the spiritual growth of the parish and more members were added to the parish rolls. The first Sunday School with thirty students and three teachers was incepted during his tenure. Having secured a place for divine worship, the attention of parish was turned towards acquiring a burial ground. During Achen’s tenure, a site for burial ground was purchased at Erumathala with a donation of Rs.300/- collected by the U.C College prayer group The foundation of the spiritual awareness and togetherness in fellowship lit by Achen still continues to glow.

The church continued to grow under the leadership of Reverends P.C. Joseph, C.G.Thomas, A.P.Jacob and T.J.Abraham. With the rapid growth of Alwaye the influx of Marthomites in and around Alwaye increased rapidly. Members of Alwaye Parish residing in Eloor, Udyogamandal, U.C.College and Kalamasserry formed separate congregations in their own locality

In spite of fragmentation of the congregation to separate parishes, the chapel premises was not adequate enough to accommodate the growing parish. In April 1961 a meeting of the parish was t convened under the chairmanship of the Rt. Rev. Philippose Mar Chrysostom and it was decided to construct a church building at a cost of Rs. 40,000/- in 1961 the foundation stone was laid by the Most Rev Dr. Juhanon Marthoma Metropolitan, assisted by Rt. Rev Dr. Mathews Mar Athanasius. However the construction came to a standstill due to scarcity of funds. In October 1966 a meeting under the chairmanship of Rt. Rev Mathews Mar Athanasius, it was decided that each member should contribute one month’s salary to enhance the funds. A souvenir too was published and an amount of Rs.7000/- was also collected. The dedicated and untiring efforts of the parish members under the leadership of Vicar Rev. P. C. Thomas resulted in the completion of the church building. The church building was consecrated on 12 December 1968 by the Diocesan Episcopa Rt. Rev Dr. Thomas Mar Athanasius in the august presence of Most Rev. Dr. Juhanon Mar Thoma Metropolitan.

The growth of the Parish since 1967 has been phenomenal under the leadership of Reverends George Mathew, T.A. John, K.C George, D. Alexander, Zachariah Varghese. The land purchased at Erumathala could not be used as the burial ground due to want of the Government sanction and therefore the land was sold off. During the tenure of Rev George Mathew a new plot of land was purchased near Choondi in 1973 for burial ground. Later a chapel was also built in the same premises in 1975. The parishioners in Angamaly area built a church and formed a parish in 1978. Our old church building materials were given for their church construction.

The various auxiliaries of the Parish were brimming with activities in mid 1970’s to 1980’s. Our choir was formed in 1973. Sunday School catered to the spiritual education of the children. The fellowship of the youths was remarkable. The rehabilitation of the beggar’s colony from Mangalapuzha to Chunangamvely was initiated.

the youths visited the area, conducted medical camps, the under privileged children were admitted to nearby schools, books and uniforms were supplied. An offertory was introduced during school reopening (June) and the amount collected was allotted for the educational help of needy children. The vibrant group of the time has to be specially mentioned which took care of each other and bore one another’s burdens. Their multifaceted talents fetched them many prizes in Kalamelas and other competitions.

The Choir grew steadily and constantly supported the church services. They have gone for AIR recording, Telecast programs, went for various competitions and bagged numerous prizes.

The Edavaka Mission is the spiritual backbone of the Parish. A place for worship was constructed at Vadattupara, a forest area near Kothamangalam. Later the financial support for the monthly salary of an Evangelist was arranged. Rev. KC George, who has a high drive for social work, has taken good initiatives in this sphere.

Our Sevilasangom, the women’s auxiliary is to be specially mentioned. They meet every week for Bible study, intercessions and fellowship. They visit senior parishioners, nearby old age homes and hospitals and gave care and supports. The team financially supports children in Perumbavoor Balikamandiram and Girideeptieach year.

The offerings collected during marriage anniversary blessings were set apart as the marriage fund from which the funds were allotted to the needy.

A need for a medium sized hall was felt during the period of Rev D Alexander. A 270 sq. mtr. hall which could accommodate 500 people was, planned. The foundation stone was laid by Rt. Rev. Easow Mar Thimotheos on 14th September 1978 and the hall was consecrated by the Diocesan Bishop Dr. Thomas Mar Athanasius Suffragan Metropolitan on 11th December 1983, As the Hall was built the old Parsonage below the hall got strangled due to inadequate ventilation and was difficult for a family to live in. The general Body decided to build a new Parsonage above the Parish Hall. The construction was done during the period of Rev. P. Mathew. The new parsonage was consecrated by Rt. Rev. Gheevarghese Mari Athanasius and by Rt. Rev. Dr. Zacharias Mar Theophilus Episcopa on 2 September 1990

The Guest room was a dream of Rt. Rev. Gheevarghese Mar Athanasius, who wanted to rope in the scenic beauty of the river behind the church as a view from the guest room. This was built in 1995 during the tenure of Rev. Mathews Chandy. Rev Mathews Chandy also initiated the functioning of Tabitha Tailoring Institute for the upliftment of the community women folk, as a Diocesan Development project. Late Shri Thomas Philip donated the required sewing machines for the project. The venture was consecrated by Rt. Rev Gheevarghese Mar Athanasius. The first VBS at Alwaye Marthoma Church was started in 1995.

With the rapid growth of the parish members, the existing church building was found inadequate and the need for a bigger church was genuinely felt Rev. Mathew Varghese took initiative and mobilized. the construction activity The church building was expanded and renovated with a balcony and now around 500 people could be accommodated. The present church foundation stone was laid by Rt. Rev. Gheevarghese Mar Athanasius on 14th January. 1998 and was consecrated by Rt. Rev. Dr. Philippose Mar Chrysostam on 20th March 1999 in the presence of the Diocesan Episcopa Rt. Rev Gheevarghese Mar Athanasius. The loans incurred for this activity was cleared during the tenure of Rev. Jaseph Ayroakuzhy.

The growth of the parish in terms of spirituality and fellowship was exemplary in the period of the vicars Reverends Jaims Thomas, George Abraham, Johnson Varghese, and Susieal Varghese. In 2005 the Vazhakulam group of parishioners built a Chapel at Vazhakulam, later it became an individual

A need for a medium sized hall was feit during the period of Rev D Alexander. A 270 sq, mtr. hall which could accommodate 500 people was planned. The foundation stone was laid by Rt. Rev. Easow Mar Thimotheos on 14th September 1978 and the hall was consecrated by the Diocesan Bishop Dr. Thomas Mar Athanasius Suffragan Metropolitan on 11th December 1983.

parish which was consecrated as Ebenezer MTC on 1st October 2008, Vazhakulam by Rt. Rev. Isac Mar Philoxinos during the period of Rev. George. Abraham. During the tenure of Rev. Johnson Varghese the cemetery was renovated by constructing a cemetery hall with roof enclosure, cellars and vaults and consecrated by Rt. Rev. Mathews Mar Makarios on 31st March 2013.

We are proud of the fact that Alwaye Marthoma Church has contributed two priests to the Marthoma Sabha, Rev. M.J. Thomaskutty of Choormikkara prayer group, Kunnathery Mulam kattil House and Rev. David Varghese Titus of Asokapuram prayer group Vazhakulam, Perekathu House. We thank the Almighty for this divine calling and their services to the Sabha,

Rev Shaji Thomas is the current vicar who shepherds the church. Last year we celebrated our Sapthathi, various projects were initiated and completed under the leadership of Rev. Shaji Thomas May the God Almighty bless him and the Holy Spirit guide him to develop the parish spiritually and achieve more milestones

When we look back upon the past 70 years, we realize how much the God Almighty has handheld our ancestors and blessed this church to grow so magnificently from very humble beginnings. He has been so faithful in all ways and we bow our heads in all humility for all the abundance showered on us.

Let us sing along with the Psalmist:

“Praise the Lord, my soul! All my being, Praise His Holy name”-Psalm 103:1

Now let us under the leadership our present vicar Rev. Shaji Thomas, hand hold together for fulfilling His mission in the world.

Note: The above extract is a compilation from the existing churth records and also as narrated by senior members of Aluva Marthoma Parish Special thanks to Mr Thomas one of our senior most members who has imparted valuable information from the archives of his memory

Feby John Abraham